പൂക്കാട് കലാലയത്തിൽ ബിരുദദാന സംഗമം

പൂക്കാട് കലാലയത്തിൽ വിവിധ കലാവിഷയങ്ങളിൽ പഠനത്തിൻ്റെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയവർക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുന്നു. പ്രിയ, ശ്രീ, പ്രവീണ ബിരുദങ്ങൾ പൂർത്തിയാക്കിയ 250 വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ബിരുദദാന സംഗമം വിദ്യാഭാസ ഡപ്യൂട്ടി ഡയറക്ടർ മനോജ് മണിയൂർ ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് യു.കെ. രാഘവൻ അധ്യക്ഷത വഹിച്ചു.

കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരിയുടെ സാന്നിധ്യത്തിൽ മനോജ് മണിയൂർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് റിനു രമേശ് ആശംസകൾ നേർന്നു. യോഗത്തിന് കെ രാധാകൃഷ്ണൻ സ്വാഗതവും സുനിൽ തിരുവങ്ങൂർ നന്ദിയും പറഞ്ഞു.
