പൊയിൽകാവിൽ ബിരുദ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
.
കൊയിലാണ്ടിയിൽ ബിരുദ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദ (21) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഗുരുദേവ കോളേജ് വിദ്യാർത്ഥിയാണ്.

ഇന്നലെ പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തിൽ പെൺകുട്ടിയും കുടുംബവും പങ്കെടുത്തിരുന്നു. അതിനുശേഷമാണ് പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണത്തിൽ ഒരു വ്യക്തത വരൂമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Advertisements




