ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 2024-2026 ബാച്ച് എൻഎസ്എസ് വളന്റീയേഴ്‌സ് സപ്തദിന ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 2024-2026 ബാച്ച് എൻ എസ് എസ് വളന്റീയേഴ്‌സിന്റെ സപ്തദിന ക്യാമ്പിന് തുടക്കം കുറിച്ചു. “കൂട്ട് ”എന്ന് പേര് നൽകിയ ക്യാമ്പ് “സുസ്ഥിര വികസനത്തിനായി എൻ എസ് എസ് യുവത “എന്ന പ്രമേയമാണ് മുന്നോട്ട് വെക്കുന്നത്. കുറുവങ്ങാട് സെന്റർ യു പി സ്കൂളിൽ പ്രിൻസിപ്പൽ ലൈജു ടീച്ചർ എൻ എസ് എസ് പതാക ഉയർത്തി. വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സത്താർ കെ കെ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് സന്ദേശ വിളമ്പര ജാഥയും നടത്തി.

കൊയ്‌ലാണ്ടി ക്ലസ്റ്റർ കോർഡിനേറ്റർ കെ പി അനിൽകുമാർ എൻ എസ്. എസ് സന്ദേശം നൽകി. നഗരസഭ കൗൺസിലർ വത്സരാജ് കേളോത്ത്, സ്കൂൾ ഹെഡ് മാസ്റ്റർ ഗോപൻ മാസ്റ്റർ, മുൻ പി ടി എ പ്രസിഡന്റ് സി പി മോഹനൻ, എം. രവീന്ദ്രൻ, വീനസ് കുമാർ, MPTA ചെയർ പേഴ്സൺ ജെദീറ ഫർസാന, GMVHSS സ്റ്റാഫ് സെക്രട്ടറി ബിനു മാസ്റ്റർ, PTA എക്സിക്യൂട്ടീവ് അംഗം മുനീർ പി പി, ലായിക് ടി എ .എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ ലൈജു ടീച്ചർ സ്വാഗതവും വളണ്ടിയർ ലീഡർ നയൻ വി വി നന്ദിയും പറഞ്ഞു.

