സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി

ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് തടവ് ചാടിയത്. സൗമ്യ കൊലക്കേസ് പ്രതിയാണ്. ഗോവിന്ദച്ചാമിക്കായി പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് ജയിൽ ചാടിയത് എന്നാണ് നിഗമനം. സെല്ലിന്റെ കമ്പി മുറിച്ചാണ് ജയിൽ ചാടിയിരിക്കുന്നത് എന്നാണ് വിവരം.

സഹ തടവുകാരെ ചോദ്യം ചെയ്ത വരികയാണ്. സമീപത്തെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. അയൽ സംസ്ഥാനങ്ങൾക്കും കൊടും കുറ്റവാളി ജയിലിൽ ചാടിയ വിവരം കൈമാറിയിട്ടുണ്ട്. പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. പൂർണ ആരോഗ്യവാനായ ഒരാളെപോലെ ഗോവിന്ദച്ചാമിയ്ക്ക് ജയിൽ ചാടാൻ കഴിയില്ല. അതുകൊണ്ടുതന്നെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

