KOYILANDY DIARY.COM

The Perfect News Portal

ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുളള സ്ഥാപനങ്ങളില്‍ സംവരണ റൊട്ടേഷന്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനം

ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുളള സ്ഥാപനങ്ങളില്‍ സംവരണ റൊട്ടേഷന്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനം. ബോര്‍ഡുകള്‍ക്ക് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സര്‍ക്കാര്‍ സംവരണം പാലിക്കല്‍ കര്‍ശനമാക്കി ഉത്തരവിറക്കിയത്.

നിയമനങ്ങളില്‍ പി.എസ്.സിയുടെ സംവരണ റൊട്ടേഷന്‍ പാലിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇതോടെ അധ്യാപക അനധ്യാപക നിയമനങ്ങളില്‍ പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കും. ഉത്തരവിന്റെ ചുവടുപിടിച്ച് ബോര്‍ഡുകള്‍ ചട്ടമുണ്ടാക്കിയാണ് സംവരണം നടപ്പാക്കേണ്ടതെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.

Share news