KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ “ഗോൾഡൻ” ദശദിന നിശാ പഠന ക്യാമ്പിന് തുടക്കം

കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ “ഗോൾഡൻ” ദശദിന നിശാ പഠന ക്യാമ്പിന് തുടക്കമായി. എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ദശദിന നിശാ പഠന ക്യാമ്പ് “ഗോൾഡൻ” നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം നജീബ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ പരീക്ഷാ തയ്യാറെടുപ്പ് കൂടുതൽ ശക്തമാക്കുകയും ആത്മവിശ്വാസം വർധിപ്പിക്കുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യം.
.
.
വിഷയാധിഷ്ഠിത ക്ലാസുകൾ, മാതൃകാ പരീക്ഷകൾ, സംശയനിവാരണ സെഷനുകൾ, പഠനരീതികളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പ് വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു. പ്രധാനാധ്യാപിക ഷജിത ടി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സി കെ ജയദേവൻ മുഖ്യാതിഥിയായി. എ സജീവ് കുമാർ ( പിടിഎ പ്രസിഡണ്ട്),  പ്രവീൺകുമാർ (എസ്എംസി ചെയർമാൻ ), എന്നിവർ ആശംസകൾ നേർ സംസാരിച്ചു. ഷിജു ഒ.കെ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി നവീന എം നന്ദിയും പറഞ്ഞു.
Share news