കരിപ്പൂർ വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 98 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1706 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടി. 98 ലക്ഷം വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്. പാലക്കാട് വായംപുറം പുത്തൻപീടിക മുജീബാണ് പിടിയിലായത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. 98 ലക്ഷം രൂപ വിലവരുന്നതാണ് സ്വർണം.
