സ്വർണവില ഉയർന്നു; പവന് 95560 രൂപ
.
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ രണ്ട് തവണയായി ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് തിരിച്ചുകയറിയിരിക്കുന്നത്. 640 രൂപ കൂടി ഒരു പവന് 95560 രൂപയായി. ഇന്ന് സ്വര്‍ണം ഗ്രാമിന് 80 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 11945 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.




