സ്വർണവില വീണ്ടും വർധിച്ചു; പവന് 88,560 രൂപയായി

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 1000 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 11,070 രൂപയും പവന് 88,560 രൂപയുമാണ് വില. വെള്ളിയ്ക്ക് ഗ്രാമിന് 162 രൂപയായി. അമേരിക്കയിൽ ഷട്ട് ഡൗൺ തുടരുന്നതാണ് പുതിയ റെക്കോഡ് വിലയ്ക്ക് കാരണം. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

