KOYILANDY DIARY.COM

The Perfect News Portal

റെക്കോര്‍ഡുകള്‍ പുതുക്കുന്ന സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 94,520 രൂപ

.

ദിവസങ്ങളായി റെക്കോര്‍ഡുകള്‍ പുതുക്കുന്ന സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. ഇന്ന് ഒരു പവന് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 94,520 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,815 രൂപയായി. ഇന്നലെ സ്വര്‍ണ വില മൂന്ന് തവണയാണ് മാറിയിരുന്നത്. രാവിലെ വര്‍ധിക്കുകയും ഉച്ചയ്ക്ക് കുറയുകയും വൈകിട്ട് വീണ്ടും വര്‍ധിക്കുകയുമായിരുന്നു സ്വര്‍ണ വില. ഒക്ടോബര്‍ മൂന്നിലെ 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

 

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള മാറ്റങ്ങള്‍ വലിയ രീതിയില്‍ ബാധിക്കുന്നത്. അതേസമയം, നിക്ഷേപം എന്ന നിലയ്ക്ക് നേരത്തേ സ്വർണം വാങ്ങിവെച്ചിട്ടുള്ളവർക്ക് ഇപ്പോൾ ഗുണപ്രദമാണ്. സ്വർണത്തിൽ വൻതോതിൽ നിക്ഷേപം നടത്തുന്നവരുമുണ്ട്.

Advertisements
Share news