സ്വർണവില ഇന്നും വർധിച്ചു; പവന് 72,600 രൂപ

സ്വർണ്ണ വില ഇന്നും വർധിച്ചു. 400 രൂപ കൂടി ഒരു പവന് 72,600 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9,075 രൂപയായി. ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു.

ഇന്നലെ മാത്രം ഒറ്റയടിക്ക് 2,000 രൂപയാണ് പവന് വർധിച്ചത്. ഈ മാസം 12നാണ് സ്വര്‍ണ വില ആദ്യമായി 70,000 കടന്നത്. കഴിഞ്ഞ ഏപ്രില്‍ 23 മുതൽ ആശ്വാസകരമായ രീതിയില്‍ വില കുറയാന്‍ ആരംഭിച്ചിരുന്നു. അതിനു ശേഷം ഉണ്ടായ ഏറ്റക്കുറച്ചിലുകൾക്ക് ശേഷം ഇപ്പോൾ വീണ്ടും സ്വർണ്ണ വില മുന്നോട്ട് കുതിക്കാൻ തുടങ്ങിയിരിക്കുകയാണ്.

