KOYILANDY DIARY.COM

The Perfect News Portal

ഉച്ചയ്ക്ക് ശേഷം സ്വർണവില വർധിച്ചു; 1,600 രൂപ കൂടി പവന് 1,12,880 രൂപയായി

.

സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. രാവിലെ കുറഞ്ഞ വിലയിൽ ആണ് ഉച്ച കഴിഞ്ഞതോടെ വർധനവ് ഉണ്ടായിരിക്കുന്നത്. രാവിലെ പവന് 1040 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,11,280 രൂപയായിരുന്നു. എന്നാല്‍ 1,600 രൂപ ഉച്ചയോടെ വര്‍ധിച്ചു. ഇതോടെ പവന് 1,12,880 രൂപ ആയി. ഗ്രാമിന് രാവിലെ 130 രൂപ കുറഞ്ഞ് 14040 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഉച്ചയ്ക്ക് 200 രൂപ വര്‍ധിച്ച് 14,110 രൂപയിലാണ് വ്യാപാരം.

 

കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ദിവസവും രണ്ടും മൂന്നും തവണയാണ് വില മാറി മറിയുന്നത്. വിലയിലെ ഈ ഏറ്റക്കുറച്ചിലുകൾ ഏറെ ബാധിക്കുന്നത് വിവാഹപ്പാർട്ടികളെ ആണ്. ഇപ്പോൾ വിവാഹ സീസൺ ആയതുകൊണ്ട് വില കൂടിയാലും കുറഞ്ഞാലും സ്വർണത്തിന്റെ വ്യാപാരം നടക്കും.

Advertisements
Share news