KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോർഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോർഡില്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ച് 51,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 6460 രൂപയായി. ഈ മാസം മൂന്നാം തവണയാണ് സ്വര്‍ണവില റെക്കോർഡ് സൃഷ്ടിക്കുന്നത്. ഇന്നലെ സ്വര്‍ണവില 600 രൂപയാണ് വര്‍ധിച്ചത്. ഇതിന് മുന്‍പ് ഏപ്രില്‍ ഒന്നിനാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. അന്ന് ഗ്രാമിന് 6,360 രൂപയായിരുന്നു സ്വര്‍ണവില.

രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വര്‍ധനയ്ക്ക് കാരണം. നികുതികളും പണിക്കൂലിയും ചേരുമ്പോള്‍ ഇങ്ങനെയാവില്ല സ്വര്‍ണവില. മൊത്തത്തില്‍ നല്‍കേണ്ട വിലയിലേക്കെത്തുമ്പോള്‍ നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത നിരക്കിലേക്കെത്തും. എന്നാല്‍ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം ആണിത്. സ്വര്‍ണ വില വര്‍ധനവ് വിപണിയിലെ വില്‍പനയെയും ബാധിച്ചിട്ടുണ്ട്.

Share news