സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു; പവന് 83,920 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വൻ കുറവ്. ഇന്നലത്തെ വിലയില്‍ നിന്നും 680 രൂപയുടെ കുറവാണുണ്ടായത്. സ്വര്‍ണ്ണത്തിൻ്റെ ഇന്നത്തെ വില 1 പവന് 83,920 രൂപയാണ്. ഇതോടുകൂടി 1 ഗ്രാമിന് 10,490 രൂപയായി. ഇന്നലെയുള്ള ഒരു പവൻ്റെ വില 84,600 രൂപയായിരുന്നു. ഗ്രാമിന് 10,575 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സെപ്റ്റംബര്‍ 23 -ാം തീയതിയുള്ള വിലയായിരുന്നു.

84,840 രൂപയായിരുന്നു. അതില്‍ നിന്നാണ് ഇന്നലെയും ഇന്നുമായി വില വീണ്ടും കുറഞ്ഞത്. ഇന്നത്തെ വിലയിലെ ഇടിവോടുകൂടി വലിയ ആശ്വാസമാണ് ആഭരണപ്രേമികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ജ്വല്ലറിയില്‍ നിന്ന് ആഭരണം വാങ്ങുമ്പോള്‍ നികുതിയുള്‍പ്പെടെ പവന് 90,000 രൂപയാകും.

ഇങ്ങനെ സ്വര്‍ണ്ണത്തിൻ്റെ വില ഉയരുന്ന സാഹചര്യത്തില്‍ വര്‍ഷാവസാനത്തില്‍ ഒരു ലക്ഷം കടക്കുമെന്നുള്ള പ്രവചനവുമുണ്ട്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണത്തിൻ്റെ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വില ഉയരാനുള്ള പ്രധാന കാരണം. അമേരിക്ക പലിശ നിരക്കും കുറച്ചതോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്നുണ്ട്. ഇനിയും വില കൂടുമെന്നാണ് കരുതുന്നത്. സ്വര്‍ണ്ണം ഒരു നിക്ഷേപമായതിനാല്‍ തന്നെ സാധാരണക്കാരെല്ലാം വാങ്ങാറുണ്ട്.

