KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 87,040 രൂപ

സർവകാല റെക്കോർഡിലേക്ക് കുതിച്ചുകയറിയ സ്വർണവിലയിൽ ചെറിയൊരു ആശ്വാസത്തിന്റെ കിരണം ദൃശ്യമായ ദിവസമാണ് ഇന്ന്. 400 രൂപയുടെ കുറവാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് സംഭവിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം 87,440 രൂപയിലെത്തിയ ഒരു പവൻ സ്വർണവില ഇന്ന് 87,040 രൂപയായി.

ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 10,930 രൂപയായിരുന്നത് 50 രൂപ കുറഞ്ഞ് 10,880 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയതിന് ശേഷമാണ് ചെറിയൊരു ആശ്വാസം സ്വർണവിലയിൽ ഇന്ന് സംഭവിച്ചിരിക്കുന്നത്. യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടൽ ആശങ്കയാണ് സ്വർണവില വർധനവിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

 

സുരക്ഷിത നിക്ഷേപമായി കരുതുന്ന സ്വർണത്തെ കരുതുന്നതാണ് സ്വർണത്തിന്റെ വില വർധിക്കുന്നതിന്റെ പ്രധാന കാരണം 24 കാരറ്റ് സ്വർണ്ണമാണ് ഏറ്റവും മൂല്യമേറിയ സ്വർണരൂപം നിക്ഷേപ ആവശ്യങ്ങൾക്കായാണ് 24 കാരറ്റ് സ്വർണ്ണം ഉപയോഗിക്കുന്നത്. ആഭരണത്തിനായി ഉപയോഗിക്കുന്ന സ്വർണം 22 കാരറ്റും 18 കാരറ്റുമാണ്.

Advertisements
Share news