സംസ്ഥാനത്ത് സ്വര്‍ണവില കൂടി; വീണ്ടും 53,000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കൂടി 53200 രൂപയിലേക്കെത്തി. ഗ്രാമിന് 60 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 6650 രൂപയാണ് വില. കഴിഞ്ഞ മാസം 20ന് 55000 കടന്ന സ്വര്‍ണവില റെക്കോര്‍ഡ് കുറിച്ചിരുന്നു.

പിന്നീട് ഏറിയും കുറഞ്ഞും വന്നതിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് വീണ്ടും 54000 കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ നേരിയ കുറവ് വന്നാണ് വില താഴേക്കെത്തിയത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 52,720 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6590 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.

