KOYILANDY DIARY.COM

The Perfect News Portal

ജി.എഫ്.യു.പി സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷം ആരംഭിച്ചു

കൊയിലാണ്ടി: ജി.എഫ്.യു.പി സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷം ആരംഭിച്ചു. ആഘോഷത്തിൻ്റെ ഒന്നാം ദിവസം മുനിസിപ്പൽതല എൽപി, യുപി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചിത്രോത്സവത്തിൽ നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. നഗരസഭ കൗൺസിലർ നുസൈബ അസ്സൈനാർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സുരേഷ് കുമാർ എൻ.എം അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ പ്രിയങ്ക അനീഷ്, നിമിഷ ബെൽജൻ, മഹേഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ പ്രോഗ്രാം കൺവീനർ രാജേഷ് ഉപഹാര സമർപ്പണം നിർവഹിച്ചു. വി കെ രവി, വി കെ രാജൻ, അമൃത അതുൽ എന്നിവർ സംസാരിച്ചു.
.

  • ജനുവരി 26ന് 2 മണിക്ക്  പൂർവ്വ അധ്യാപക വിദ്യാർഥി സംഗമം
  • 28ന് 3 മണിക്ക് കാരണവസംഗമം
  • 29ന് 3 മണിക്ക് ലഹരിവിരുദ്ധ സദസ്സ്
  • 30ന് 3 മണിക്ക് അഭിനയ ക്യാമ്പ്
  • 31 ന് 3 മണിക്ക് കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Share news