മലാപ്പറമ്പ് പാച്ചാക്കൽ റോഡ് ജംങ്ഷന് സമീപം മാലിന്യം ഒഴുക്കിയ രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മലാപ്പറമ്പ് പാച്ചാക്കൽ റോഡ് ജംഗ്ഷന് സമീപം മാലിന്യം ഒഴുക്കിയ രണ്ട് പേർ അറസ്റ്റിൽ. നല്ലളം ആറാം കുനി മുഹമ്മദ് കോയയുടെ മകൻ അബ്ദുൽ ജലീൽ (40), നടക്കാവ് CMC കോളനി സത്യവേലുവിൻ്റെ മകൻ ശരത്ത് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സർവീസ് റോഡിൽ വെച്ച് ചൊവ്വാഴ്ച (10 -12 -24) പുലർച്ചെ 3 മണിയോടെ KL-53 A 2075 നമ്പർ ടാങ്കർ ലോറിയിൽ നിന്നും കക്കൂസ് മാലിന് പുറത്തേക്ക് ഒഴുക്കുന്ന നിലയിൽ കണ്ടെത്തി. ചേവായൂർ SI സജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് വെച്ച് ഇവരെ പിടികൂടുകയും മാലിന്യം തള്ളാൻ കൊണ്ടുവന്ന ടാങ്കർ ലോറി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ചേവായൂർ സ്റ്റേഷനിൽ ക്രൈം നമ്പർ: 997 /24 U/S 271BNS 118(e of KP Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
