മാലിന്യമുക്തം നവകേരളം യൂത്ത് മീറ്റ് സംഘടിപ്പിച്ചു
ചേമഞ്ചേരി: ചേമഞ്ചേരിയിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് മീറ്റ് സംഘടിപ്പിച്ചു. നവകേരളം ജനകീയ ക്യാമ്പയിനിന്റെ പശ്ചാത്തലത്തിൽ യുവജന സംഘടനകളെ മുൻനിർത്തികൊണ്ടുള്ള തുടർ പ്രവർത്തനങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്തു. യോഗം പഞ്ചായത്ത് പ്രസിഡൻറ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല എം അധ്യക്ഷയായി.
.

.
കർമ്മപരിപാടിയുടെ ലക്ഷ്യങ്ങളെയും പ്രവർത്തന നടപടികളെയും കുറിച്ച് പഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ സംസാരിച്ചു. “സ്വച്ഛത ഹി സേവ” ക്യാമ്പയിനിന്റെ ലോഗോ ശുചിത്വ മിഷൻ കോഡിനേറ്റർ അഷിത പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കലിന് നൽകിക്കൊണ്ട് പ്രകാശനം നടത്തി.
.

.
നവ കേരള മിഷൻ ആർ പി വൈഷ്ണവി ശുചിത്വ പ്രതിജ്ഞ യോഗത്തിൽ ചൊല്ലിക്കൊടുത്തു. യോഗത്തിൽ സ്ഥിരം സമിതി അംഗങ്ങളായ സന്ധ്യ ഷിബു, വി കെ അബ്ദുൽ ഹാരിസ്, പഞ്ചായത്ത് എച്ച്.ഐ വന്ദന എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി ചെയർമാൻ അതുല്യ ബൈജു സ്വാഗതം പറഞ്ഞു.
