കഞ്ചാവ് കേസ് പ്രതികൾക്ക് പതിനഞ്ച് വർഷം തടവ് ശിക്ഷ

കഞ്ചാവ് കേസ് പ്രതികൾക്ക് പതിനഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ചിതറ വളവുപച്ച സ്വദേശി ഹെബി മോൻ തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ഷൈൻ എന്നിവർക്കാണ് കൊല്ലം അഡീഷണൽ ഫസ്റ്റ് ക്ലാസ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2023 ഏപ്രിൽ 3 നായിരുന്നു 52 കിലോ കഞ്ചാവുമായി നിലമേലിൽ നിന്ന് പ്രതികൾ ചടയമംഗലം പൊലീസിന്റെ പിടിയിലായത്. വ്യാജ രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ച കാറിനുള്ളിൽ രഹസ്യ അറകൾ ഉണ്ടാക്കിയായിരുന്നു ഇവർ കഞ്ചാവ് കടത്തിയത്. കേസിൽ വ്യാജ നമ്പർ പ്ലേറ്റുകളടക്കം ഇവരിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
