KOYILANDY DIARY.COM

The Perfect News Portal

ജി.വി.എച്ച്.എസ്.എസ്. ലോക പരിസ്ഥിതിദിനം ആചരിച്ചു

കൊയിലാണ്ടി: ലോക പരിസ്ഥിതിദിനം ജി.വി.എച്ച്.എസ്.എസ്. വിവിധ പരിപാടികളോടെ ആചരിച്ചു. വിദ്യാലയ കാർഷിക ക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ്, ഹരിത സഭ എന്നിവ പരിപാടികൾക്ക് നേതൃത്വം നല്കി. വിദ്യാലയ കാർഷിക ക്ലബിൻ്റെ നേതുത്വത്തിൽ ‘നാട്ടുമാവിൻ തൈ നടീൽ നടത്തി. നൂറുനാട്ടുമാവിൻ തൈകളുടെ ശേഖരണവും നടീലും നടത്തും.
ഇതിൻ്റെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി നിർവഹിച്ചു. ഹെഡ്മാസ്റ്റർ അശോകൻ ഒളിയത്തടുക്കം, പി.ടി.എ പ്രസിഡണ്ട് സുചീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ഷിജു മാസ്റ്റർ, ഹരീഷ് (എസ് എം സി ചെയർമാൻ) പി.ടി.എ അംഗങ്ങൾ അധ്യാപകരായ രതീഷ്, സ്വർണ്ണ, രാജേശ്വരി, വിദ്യാർത്ഥികൾ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഹരിതസഭാംഗങ്ങളുടെ നേതൃത്വത്തിൽ ഔഷധ സസ്യത്തോട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു. പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിസ്ഥിതിക്വിസ് പ്രസംഗമത്സരം, Nature Hunt, ചുമർ പത്രിക തയ്യാറാക്കൽ ബോധവൽക്കരണ പോസ്റ്റർ നിർമ്മാണം തുടങ്ങിയവ നടത്തി.
Share news