കൊയിലാണ്ടി സിവിൽ ഒരുമ റെസിഡൻസ് അസോസിയേഷൻ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി

കൊയിലാണ്ടി: വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്ത പശ്ചാത്തലത്തിൽ കൊയിലാണ്ടി സിവിൽ ഒരുമ റെസിഡൻസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി. കേരളാ ബാങ്ക് കൊയിലാണ്ടി’ ശാഖ വഴിയാണ് സംഭാവന കൈമാറിയത്. പ്രസിഡണ്ട് അഡ്വ. മുഹമ്മദലി, സെക്രട്ടറി ബാബു പിപി, ട്രഷറർ പ്രശാന്ത് കെ എന്നിവർ നേതൃത്വം നൽകി.
