തൃക്കാർത്തിക മഹോത്സവം ഉരുപുണ്യകാവിൽ ഫണ്ട് സമാഹരണം ആരംഭിച്ചു
കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രധാന ഉത്സവമായ തൃക്കാർത്തിക മഹോത്സവവും കാർത്തികവിളക്കും വിപുലമായി കൊണ്ടാടുന്നതിന്റെ ഭാഗമായി ഫണ്ട് സമാഹരണം ആരംഭിച്ചു. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് ടി.എം. അനീഷ് ആദ്യ ഫണ്ട് സി.ബി. കുമാരനിൽ നിന്നും ഏറ്റുവാങ്ങി. എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്തും, ആഘോഷ കമ്മിറ്റി അംഗങ്ങളും, മാതൃസമിതി അംഗങ്ങളും, ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
.

.
നവംബർ 27 മുതൽ നടക്കുന്ന ക്ഷേത്രോത്സവത്തിൽ ഡിസംബർ നാലുവരെ വിവിധ ക്ഷേത്ര ചടങ്ങുകളോടൊപ്പം, വിവിധ കലാപരിപാടികളും നടക്കും. ഉത്സവ നാളുകളിൽ ദിവസവും ക്ഷേത്രത്തിൽ നടത്തുന്ന വിശേഷാൽ ചടങ്ങായ കാർത്തിക വിളക്ക് ഭക്തർക്ക് 5000 രൂപ അടച്ച് ബുക്ക് ചെയ്യാവുന്നതാണ്. തൃക്കാർത്തിക നാളായ ഡിസംബർ നാലിന് പ്രസാദ സദ്യയും നടക്കും.



