KOYILANDY DIARY.COM

The Perfect News Portal

എഫ്.എസ്.ഇ.ടി.ഒ അവകാശ സംരക്ഷണ സദസ്സ് നടത്തി

പയ്യോളി: ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവീസിനെ സംരക്ഷിക്കാൻ, ജനവിരുദ്ധ നയങ്ങൾക്കെതിരെ എഫ്.എസ്.ഇ.ടി.ഒയുടെ ആഭിമുഖ്യത്തിൽ തിക്കോടി പെരുമാൾ പുരം ആശുപത്രി പരിസരത്ത് അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം കെ. കെ സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെഎസ് ടി.എ മേലടി സബ്ജില്ല സെക്രട്ടറി അനീഷ് പി സ്വാഗതം പറഞ്ഞു. മിനി കെ, ഹരിത കെ.ടി, രഞ്ജിത്ത് എ.ടി എന്നിവർ സംസാരിച്ചു. 

Share news