KOYILANDY DIARY.COM

The Perfect News Portal

ആശ്വാസമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ്

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമല ഗുരുദേവ കോളജിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൻ്റെ മെഡിക്കൽ ടീം സൗജന്യ മെഡിക്കൽ സേവനം ലഭ്യമാക്കി. ഡോ: വിപിൻ MBBS, MDയുടെ നേതൃത്വത്തിൽ 10 അംഗസംഘമാണ് ഇന്ന് രാവിലെ മുതൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കനത്ത മഴയെ തുടർന്ന് കുന്ന്യോറമല മണ്ണിടിച്ചൽ ഭീഷണി നേരിടുന്ന ഭാഗത്തെ നിരവധി കുടുംബങ്ങളിലെ 120ഓളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.

എല്ലാവർക്കും ബി.പി, ഷുഗർ ഉൾപ്പെടെ സൌജന്യ മെഡിക്കൽ പരിശോധനയും, ആവശ്യമുള്ളവർക്ക് മരുന്നുകൾ പൂർണ്ണമായും സൌജന്യമായി വിതരണചെയ്യുകയുണ്ടായി. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വലിയ ആശ്വാസമായിരിക്കുകയാണ് സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൻ്റെ ഇടപെടലെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി പറഞ്ഞു.

Share news