KOYILANDY DIARY.COM

The Perfect News Portal

സൗജന്യ നേത്ര രോഗ നിർണ്ണയക്യാമ്പും ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പും

കോഴിക്കോട് ഗവ: ജനറൽ ആശുപത്രി സഞ്ചരിക്കുന്ന നേത്രാരോഗ നിർണ്ണയ വിഭാഗത്തിന്റെയും, കൊയിലാണ്ടി നഗരസഭ വാർഡ് 29 വാർഡ് തല ആരോഗ്യ ശുചിത്വ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര രോഗ നിർണ്ണയക്യാമ്പും ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. കുറുവങ്ങാട് കാട്ടുവയൽ സുഹാസ് മന്ദിരത്തിൽ വെച്ച് നടന്ന ക്യാമ്പ് കൌൺസിലർ കേളോത്ത് വത്സരാജ് ഉൽഘാടനം ചെയ്തു.
.
.
105 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ തിമിര രോഗനിർണ്ണയം നടത്തിയ രോഗികളെ വിദഗ്ധ പരിശോധനക്കായി കോഴിക്കോട് ഗവ: ജനറൽ ആശുപത്രിയിലേയ്ക്കും, പുതിയതായി കണ്ടെത്തിയ പ്രമേഹ, രക്ത സമ്മർദ്ദ രോഗികളെ കൊയിലാണ്ടി ഗവ: താലൂക്കാശുപത്രിയിലേക്കും അയച്ചു. കോഴിക്കോട് ഗവ: ജനറൽ ആശുപത്രി നേത്ര രോഗ വിഭാഗം, സി എച്ച്  സി തിരുവങ്ങൂർ കൊയിലാണ്ടി സെക്ഷൻ എച്ച് ഐ, പി എച്ച് എൻ, ജെ എച്ച്  ഐ, ജെ പി എച്ച് എൻ, എം എൽ എസ് പി, ആശ  കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Share news