KOYILANDY DIARY.COM

The Perfect News Portal

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ്.. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂനിറ്റും മലബാർ ഐ ഹോസ്പിറ്റൽ, ഡോക്ടർസ് നീതി ലാമ്പ് സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 21ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി വ്യാപാര ഭവനിൽ സംഘടിപ്പിക്കു ക്യാമ്പിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.

പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്യും. കൗൺസിലർമാരായ വി പി ഇബ്രാഹിംകുട്ടി, മനോജ് പയറ്റുവളപ്പിൽ, ജിഷ എന്നിവർ എന്നിവർ പങ്കെടുക്കുമെന്ന് നേതാക്ക്ൾ വ്യക്തമാക്കുന്നു. വ്യാപാരികളെ യോഗത്തിൽ പ്രസിഡണ്ട് കെ.പി ശ്രീധരൻ, കെ.എം രാജീവൻ, ഷറഫുദ്ദീൻ, ടി.പി ഇസ്മായിൽ, റിയാസ് അബൂബക്കർ, വി.പി ബഷീർ, ശശീന്ദ്രൻ, ചന്ദ്രൻ നായർ, ഉഷ, റോസ്ബെന്നറ്റ് എന്നിവർ സംസാരിച്ചു.

Share news