KOYILANDY DIARY.COM

The Perfect News Portal

നാലാം ദിനവും ജീവൻ്റെ തുടിപ്പുകൾ; പടവെട്ടിക്കുന്നിൽ നിന്ന് നാല് പേരെ ജീവനോടെ കണ്ടെത്തി

മേപ്പാടി: നാലാം ദിനവും ജീവൻ്റെ തുടിപ്പുകൾ. വയനാട് ദുരന്തത്തിന്റെ നാലാംനാൾ പടവെട്ടിക്കുന്നിൽ നിന്ന് ഒരു കുടുംബത്തിലെ നാല് പേരെ ജീവനോടെ കണ്ടെത്തി രക്ഷാ പ്രവർത്തകർ. കാർഷിക മേഖലയായ പടവെട്ടിക്കുന്നിലെ താമസക്കാരാനായ ജോണിയെയും കുടുംബത്തെയുമാണ് എൻഡിആർഎഫ് സംഘം രക്ഷപെടുത്തിയത്. ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശം ഒറ്റപ്പെട്ടുപോയതോടെ ഇവർ വീട്ടിൽ കുടുങ്ങുകയായിരുന്നു.

ക്യാമ്പിൽ കഴിയുന്ന ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തകർ പടവെട്ടിക്കുന്നിലേക്ക് കയറിയത്. ഉരുൾപൊട്ടലിൽ ഇവരുള്ള പ്രദേശത്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ വഴി ഉൾപ്പെടെ തകർന്നതിനെ തുടർന്ന് താഴേക്ക് ഇറങ്ങി വരാൻ കഴിയാതെ വീട്ടിൽ കുടുങ്ങിപ്പോകുകയായിരുന്നു. ദുരന്തമേഖലയിൽ നിന്ന് ജീവനോടെ ഇനി ആരെയും കണ്ടെത്താനില്ലെന്നായിരുന്നു സൈന്യം അറിയിച്ചത്.

 

കഴിഞ്ഞ ദിവസം മൃതദേഹങ്ങൾ മാത്രം കണ്ടെത്തിയിരുന്നതും. ദുരന്ത മേഖലയിൽ നിന്ന് നാല് പേർ ജീവനോടെ കണ്ടെത്തിയതിന് പിന്നാലെ ഇനിയും ആരെങ്കിലും ഏതെങ്കിലും മേഖലകളിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അറിയാനുള്ള തിരച്ചിൽ ഊർജിതമാക്കി.

Advertisements
Share news