KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ പെൻഷൻ ഭവന് തറക്കല്ലിട്ടു

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി പന്തലായനി അക്ലാരിയിൽ നിർമ്മിക്കുന്ന പെൻഷൻ ഭവന് തറക്കല്ലിട്ടു. എൻകെകെ മാരാർ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ, ടി. സുരേന്ദ്രൻ മാസ്റ്റർ, കെട്ടിട നിർമ്മാണ കമ്മിറ്റി കൺവീനർ ചേനോത്ത് ഭാസ്കരൻ, അമ്പാടി ശ്രീധരൻ, പി.കെ. ബാലകൃഷ്ണ കിടാവ്, പി.എൻ. ശാന്തമ്മ ടീച്ചർ, വി.പി. ബാലകൃഷ്ണൻ മാസ്റ്റർ, എം. ബാലകൃഷ്ണൻ മാസ്റ്റർ, എം. അശോകൻ, പി. ദാമോദരൻ മാസ്റ്റർ, എ. ഹരിദാസ്, ടി. വേണുഗോപാൽ, വി.എം. ലീല ടീച്ചർ, ഉല്ലാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Share news