സാംസ്‌ക്കാരിക കേന്ദ്രത്തിന് തറക്കല്ലിട്ടു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മുത്താമ്പി കളത്തിങ്കല്‍താഴ (വാർഡ് 19) നിര്‍മ്മിക്കുന്ന ടി. കെ. ദാമോദരന്‍ സ്മാരക സാംസ്‌ക്കാരിക കേന്ദ്രത്തിന് നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് തറക്കല്ലിട്ടു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ കെ. എ. ഇന്ദിര, ഇ. കെ. അജിത്ത്, കെ. ഷി ജു, നിജില പറവക്കൊടി, സി. പ്രജില, കൗണ്‍സിലര്‍മാ രായ എം. പ്രമോദ്, പി. ജമാല്‍, ആര്‍. കെ. കുമാരന്‍, മുന്‍ കൗണ്‍സിലര്‍ പി. വി. മാധവന്‍, ശ്രീധരന്‍ നായര്‍ പുഷ്പശ്രി, എം. കെ. സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ടി. കെ. ദാമോദരന്റെ കുടുംബം സൗജന്യമായി നഗരസഭയ്ക്ക് വിട്ടു നല്‍കിയ സ്ഥലത്താണ് സാംസ്‌ക്കാരിക നിലയം നിര്‍മ്മിക്കുന്നത്.
