KOYILANDY DIARY.COM

The Perfect News Portal

ട്രെയിൻ യാത്രയ്ക്കിടെ ലഗേജ് മറന്നുവെച്ചോ? തിരികെ കിട്ടാൻ എവിടെ പരാതി നൽകണം?

.

ഇന്ത്യയിൽ ദിവസവും ദശലക്ഷക്കണക്കിന് യാത്രക്കാർ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്. ദീർഘദൂര യാത്രകൾക്കായി മിക്ക ആളുകളും ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. പലപ്പോഴും യാത്രയ്ക്കിടെ ആളുകൾ അബദ്ധത്തിൽ തങ്ങളുടെ ലഗേജുകൾ ട്രെയിനിൽ മറന്നുവെക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യാറുണ്ട്. നഷ്ടപ്പെടുന്ന ലഗേജുകളിൽ ചിലത് വളരെ വിലപ്പെട്ടതായിരിക്കും. നിങ്ങളുടെ ലഗേജ് ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെടുകയാണെങ്കിൽ എവിടെയാണ് പരാതി നൽകേണ്ടതെന്ന് അറിയാമോ?

 

ട്രെയിൻ യാത്രയ്ക്കിടെ നിങ്ങളുടെ ലഗേജ് കളഞ്ഞുപോവുകയോ നഷ്ടപ്പെടുകയോ ചെയ്താൽ, നിങ്ങൾക്കത് റെയിൽ മദദ് (Rail Madad) ആപ്പ് വഴി പരാതിയായി രേഖപ്പെടുത്താവുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റായ https://railmadad.indianrailways.gov.in/madad/final/home.jsp വഴിയും നിങ്ങൾക്ക് പരാതി നൽകാൻ സാധിക്കും. ശേഷം ഇതില്‍ എവിടെ വെച്ചാണ്, ഏത് ബോഗിയിലാണ് തുടങ്ങിയ നഷ്ടമായ ലഗേജുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെയ്ക്കുക.

Advertisements

 

ഇതിനുപുറമെ, നിങ്ങളുടെ ലഗേജ് നഷ്ടപ്പെട്ട റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരെ വിവരമറിയിക്കുകയോ അല്ലെങ്കിൽ സ്റ്റേഷനിൽ നേരിട്ട് പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. നഷ്ടപ്പെട്ട ലഗേജ് കണ്ടെത്തിയാൽ, നിങ്ങൾ പരാതി നൽകിയ അതേ സ്റ്റേഷനിൽ അത് എത്തിച്ചുനൽകും. ലഗേജ് തിരികെ ലഭിക്കുന്നതിനായി, അത് നിങ്ങളുടേതാണെന്ന് തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കേണ്ടതുണ്ട്. ലഗേജ് കണ്ടെത്തുന്ന സ്റ്റേഷനിൽ അത് 24 മണിക്കൂർ സൂക്ഷിച്ചുവെക്കും. അതിനുശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുന്നതാണ്. പരാതി നൽകിയതിലൂടെ നഷ്ടപ്പെട്ട നിരവധി ആളുകളുടെ ലഗേജുകൾ റെയിൽവേ കണ്ടെത്തി തിരികെ നൽകിയിട്ടുണ്ട്.

Share news