ഫുട് ബോൾ മത്സരം: ജെയ്സി പ്രകാശനവും ഫസ്റ്റ് കിക്ക് ഓഫും
ജെയ്സി പ്രകാശനവും ഫസ്റ്റ് കിക്ക് ഓഫും.. കൊയിലാണ്ടി. ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി കൊയിലാണ്ടി ബാർ അസോസിയേഷൻ ഡിസംബർ മൂന്നാം തിയ്യതി കാപ്പാട് ബീച്ച് ടെറഫിൽ വെച്ച് അഡ്വ. എൻ. വി. ശ്രീധരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റ് (ഫൈവ്സ്) സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ബാർ അസോസിയേഷനിൽ വെച്ച് ജെയ്സി പ്രകാശനം നിർവ്വഹിച്ചു.

ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി. സത്യൻ, അഭിഭാഷകരായ റാജിഫ്, അശ്വന്ത് , സുഭാഷ്. ആർ എന്നിവർ ഏറ്റുവാങ്ങി. അഡ്വ. മൻജുഷ ഫസ്റ്റ് ക്വിക്ക് ഓഫ് ചെയ്തു. ചടങ്ങിൽ അഡ്വ. പി.ടി. ഉമേന്ദ്രൻ എ. ജിതിൻ എന്നിവർ സംസാരിച്ചു. അഭിഭാഷകരായ ലിജിൻ സ്വാഗതവും, എം.ഉമ്മർ നന്ദിയും പറഞ്ഞു.

