കൊയിലാണ്ടി ഹാർബറിനു സമീപം ഫുഡ് & സേഫ്റ്റി വിഭാഗം നടത്തിയ റെയിഡിൽ പഴകിയ തെരണ്ടി
കൊയിലാണ്ടി ഹാർബറിനോടനുബന്ധിച്ച് ലേലപ്പുരയിൽ ഫുഡ് & സേഫ്റ്റി വിഭാഗം നടത്തിയ റെയ്ഡിൽ പഴകിയ തെരണ്ടി പിടിച്ചെടുത്തു. 7 ബോക്സുകളിലായി 130 കിലോ പഴകിയ തെരണ്ടിയാണ് പിടികൂടിയത്. ഇന്ന് പുലർച്ചെ 4 മണിക്കാണ് കൊയിലാണ്ടി ഫുഡ് & സേഫ്റ്റി വിഭാഗത്തിലെ ഏഴംഗസംഘമാണ് ഹാർബറിൽ പരിശോധന നടത്തിയത്. മൊബൈൽ ലാബ് ഉൾപ്പെടെയുള്ള സംവിധാനവുമായാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്.

പഴകിയ മത്സ്യം പുറത്ത് നിന്ന് എത്തിച്ചതാണെന്നാണ് വിവരം കിട്ടിയത്. മൊബൈൽ ലാബ് പരിശോധനയിൽ അമോണിയ ചേർത്തതായി കണ്ടെത്തി. പിടികൂടിയ മത്സ്യം പിന്നീട് കടലോരത്ത് തന്നെ കുഴിച്ച് മൂടി. ഫുഡ് & സേഫ്റ്റി ഓഫീസർ, വിജി, നോഡൽ ഓഫീസർ അർജുൻ ജി.എസ്, അസി. അരവിന്ദ് ടി.എൻ, സായൂജ്, ലാബ് ജീവനക്കാരായ ശശീന്ദ്രൻ, സ്നേഹ, സീന എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.


മത്സ്യം എത്തിച്ചവരെ താക്കീത് ചെയ്ത് വിട്ടു. ലൈൻസൻസ് ഇല്ലാതെ കച്ചവടം ചെയ്യുന്ന നിരവധി പേരെ കണ്ടെത്തിയെന്നും ഇവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് ഫുഡ് & സേഫ്റ്റി ഓഫീസർ വിജി കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.

