ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു
കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും ശിഹാബ് തങ്ങൾ വനിത സ്വയം സഹായ സംഘവും സംയുക്തമായി നടത്തിയ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം അഡ്വ. രത്നകുമാരി ഗിരീഷ് ഉദ്ഘാടനം ചെയ്തു. റിലീഫ് കമ്മിറ്റികൺവീനർ എ.കെ ജാബിർ കക്കോടി അധ്യക്ഷനായി.
പ്രസിഡണ്ട് പി.കെ മുഹമ്മദ് കോയ, സംഘം പ്രസിഡൻ്റ് ഡോ. പി. ടി സാബിറ, ഇബ്രാഹിം കൂടത്തം പൊയിൽ, അഡ്വ. മുഹമ്മദ് റിഷാൽ, കെ. പി സക്കീർ ഹുസൈൻ, മൊയ്തീൻ ചെറുവണ്ണൂർ, ഷംസീർ കിരാലൂർ, എൻ.പി ഷാഹിദ, ബുഷ്റ ജാബിർ, താഹിറ കല്ലായി, ഷറീന കക്കോടി സംസാരിച്ചു. സംഘം സെക്രട്ടറി റീജ കക്കോടി സ്വാഗതവും മീനാസ് നന്ദിയും പറഞ്ഞു.
Advertisements