തിക്കോടി ഗ്രാമ പഞ്ചായത്ത് 4-ാം വാർഡിൽ FNHW പോഷകാഹാര മേള നടത്തി
തിക്കോടി ഗ്രാമ പഞ്ചായത്ത് 4-ാം വാർഡിൽ FNHW പോഷകാഹാര മേള നടത്തി. മേളയിൽ മുത്താറി കൊണ്ടുള്ള പലതരം വിഭവങ്ങൾ ഒരുക്കി വാർഡിലെ കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. മേള വാർഡ് മെമ്പർ ദിബിഷ എം ഉദ്ഘാടനം ചെയ്തു. സിഡിഎസ് ഗീത കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ഇറ്റിപുറത്ത് വിനോദൻ മാസ്റ്റർ, ആലിയ ടീച്ചർ പുറക്കാട് എന്നിവർ രുചി നിർണ്ണയം നടത്തി.

ഒന്നാം സ്ഥാനം ഐക്യം കുടുംബശ്രീക്കും രണ്ടാം സ്ഥാനം തുമ്പ കുടുംബശ്രീക്കും മൂന്നാം സ്ഥാനം മുല്ല കുടുംബശ്രീക്കും ലഭിച്ചു. പോഷകാഹാര മേളയ്ക്ക് മുൻ വാർഡ് മെമ്പർ ശശിഭൂഷൺ, ഓ.കെ ഫൈസൽ, മനോജ് തില്ലേരി എന്നിവർ ആശംസകൾ നേർന്നു. അനിത സ്വാഗതംവും ഷൈനി ആനന്ദൻ നന്ദിയും പറഞ്ഞു.
