KOYILANDY DIARY.COM

The Perfect News Portal

ട്രാഫിക് നിയമം പാലിച്ചവർക്ക് പൂച്ചെണ്ടും മിഠായിയും

കൊയിലാണ്ടി: ട്രാഫിക് നിയമം പാലിച്ച് വാഹനം ഓടിച്ചവർക്ക് പൂച്ചെണ്ടും മിഠായിയും നൽകി, കോഴിക്കോട് റൂറൽ ജില്ലാ പോലീസിൻ്റെ ട്രാഫിക് നിയമങ്ങൾ പാലിക്കുക, റോഡപകടങ്ങൾ ഒഴിവാക്കുക എന്ന സന്ദേശത്തിൻ്റെ ഭാഗമായാണ് പുച്ചെണ്ടും മിഠായിയും നൽകിയത്.. കൊയിലാണ്ടി പോലീസ്, ട്രാഫിക് യൂണിറ്റ്, കൊയിലാണ്ടി ജി വി.എച്ച്.എസ്.എസ്.ലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളും ചേർന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ നോട്ടീസും വിതരണം ചെയ്തു.

ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ഓടിച്ചവർക്ക് ബോധവൽക്കരണവും, നിയമങ്ങൾ പാലിച്ച് ഓടിച്ചവർക്ക് പൂച്ചെണ്ടും, മിഠായികളും നൽകി.കോഴിക്കോട് റൂറൽ ജില്ലാ അഡീഷണൽ എസ്.പി. എം. പ്രദീപ് ഉൽഘാടനം നിർവഹിച്ചു.

കൊയിലാണ്ടി ഇൻസ്പെക്ടർ ഓഫ് പോലീസ് എൻ. സുനിൽകുമാർ, എസ്.ഐ.മാരായ എം.എൽ.അനുപ്, വി.ആർ. അരവിന്ദ്, കെ.എം.രവീന്ദ്രൻ, എൻ.കെ.ദിനേശൻ, സുലൈമാൻ, എസ്.സി.പി.ഒ. വിജു വാണിയംകുളം, എച്ച്.എം. ഇൻചാർജ് ഷജിത ടീച്ചർ, റെജിന, എഫ്.എം.നസീർ, ഉണ്ണികൃഷ്ണൻ, പി. സുധീർ കുമാർ, ജയരാജ് പണിക്കർ, ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisements
Share news