KOYILANDY DIARY.COM

The Perfect News Portal

അടൽ ബിഹാരി വാജ്പേയ് യുടെ ജന്മദിനത്തിൽ ചേലിയയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

കൊയിലാണ്ടി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് യുടെ ജന്മദിനത്തിൽ ചേലിയയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. തൊഴിലുറപ്പ് പദ്ധതിക്കെതിരായി കോൺഗ്രസും, സി പി എം ഉം നടത്തുന്ന നുണ പ്രചരണം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി എസ്.സി. മോർച്ച സംസ്ഥാന ജന. സെക്രട്ടറി വി.സി. ബിനീഷ് ആവശ്യപ്പെട്ടു.
.
.
തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കാതെ സാധാരണക്കാരായ തൊഴിലാളികൾക്ക്ഏറെ പ്രയോജനം ചെയ്യുന്ന തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് വി ബിജി റാം – ജി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ചേലിയയിൽ സംഘടിപ്പിച്ച അടൽ ബിഹാരി വാജ്പേയ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
.
ബി.ജെ.പി മണ്ഡലം കമ്മറ്റി അംഗം ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ച പരിപാടിയിൽ
സി.കെ. ബാലകൃഷ്ണൻ, വാർഡ് മെമ്പർ സുഗിത, ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ല വൈസ് പ്രസിഡണ്ട് അഡ്വ. വി. സത്യൻ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് ജന. സെക്രട്ടറി പ്രശോഭ്, രാജേഷ്, നളിനാക്ഷൻ എന്നിവർ സംസാരിച്ചു.
Share news