KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ ലഹരിക്കെതിരെ ഫ്ലാഷ് മോബ്

കൊയിലാണ്ടി: മലാബാര്‍ മെഡിക്കല്‍ കോളജ് ഉള്ളിയേരിയുടെ നേതൃത്വത്തില്‍ ലോക ബ്രസ്റ്റ് ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ സ്തനാര്‍ബുദ ബോധവത്കരണ ക്ലാസ്, ലഹരി വിരുദ്ധ ബോധവല്‍ക്കരണറാലി, ഫ്‌ളാഷ്  മോബ് തുടങ്ങിയവ സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപത്തു നിന്നും ആരംഭിച്ച് റാലി  ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.
റേഡിയോളജി വിഭാഗം  എച്ച്.ഒ.ഡി. ഡോ. ഗോമതി സുബ്രഹ്‌മണ്യം, സൈക്യാട്രി വിഭാഗം അസി. പ്രൊഫസര്‍ ഡോ.സിനു സത്യന്‍ എന്നിവര്‍ ക്ലാസെടുത്തു. എംഎംസി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. കെ പ്രവീണ്‍കുമാര്‍, പാരാമെഡിക്കല്‍ സ്റ്റുഡന്റ് അഥീന എന്നിവര്‍ സംസാരിച്ചു.  ബോധവല്‍ക്കരണ നോട്ടീസുകള്‍ വിദ്യാര്‍ഥികള്‍ ജനങ്ങള്‍ക്കായി വിതരണം ചെയ്തു.
Share news