ശ്രീ മണക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി ബ്രഹ്മശ്രീ നരിക്കുനി എടമന ഇല്ലം മോഹനൻ നമ്പൂരിയുടെയും, മേൽശാന്തി പെരുമ്പള്ളിമന പ്രദീപ് നമ്പൂതിരിയുടെയും, മുഖ്യകാർമികത്വത്തിൽ തണ്ടാൻമാർ കൊടിയേറ്റിയതോടെയാണ് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉച്ചാല് മഹോത്സവത്തിന് തുടക്കമായത്. ക്ഷേത്രം തന്ത്രിമാരും പാരമ്പര്യ ട്രസ്റ്റിമാരും വിവിധ ജാതികളിൽ പെട്ട അവകാശികളും ഒത്തുചേർന്ന് നടത്തുന്ന ചടങ്ങാണ് മണക്കുളങ്ങര ക്ഷേത്രത്തിലെ കൊടിയേറ്റം.

വടക്കേ മലബാറിലെ ക്ഷേത്രങ്ങളിൽ അത്യപൂർവ്വമാണ് ഇത്തരമൊരു ചടങ്ങ്.
ഫെബ്രുവരി 9ന് തുടങ്ങി 13നു അവസാനിക്കുന്ന നിലയിലാണ് ഉത്സവാഘോഷ പരിപാടികൾ. ഫിബ്രവരി 12ന് ഉച്ചാൽ മഹോത്സവം കാലത്ത് അഞ്ചു മണിയ്ക്ക് വിശേഷാൽ പൂജകളോടെ ആരംഭിച്ചു. ഉച്ചക്ക് പ്രസാദ ഊട്ട് നടന്നു. വൈകീട്ട് നാല് മണിയ്ക്ക് പഞ്ചാരിമേളം, തണ്ടാൻ്റെയും അവകാശികളുടെയും വരവുകൾ, ആഘോഷവരവുകൾ എന്നിവ നടന്നു. 6-30 ന് നട്ടത്തിറയോടെ താലപ്പൊലി, വിശേഷാൽ ട്രിപ്പിൾ തായമ്പക. (കലാമണ്ഡലം ശിവദാസൻ മാരാർ, കലാമണ്ഡലം സനൂപ്,സദനം രാജേഷ്), തുടർന്ന് കരിമരുന്ന് പ്രയോഗം, ഭഗവതിത്തിറ, പുലർച്ചെ കലശം വരവ് എന്നിവ നടക്കും.

ഫിബ്രവരി 13ന് താലപ്പൊലി മഹോത്സവം. കാലത്ത് വിശേഷാൽ പൂജകൾ, ഉച്ചക്ക് 12.30ന് പ്രസാദ ഊട്ട്, വൈകീട്ട് 5 മണിക്ക് കാട്ടുവയൽ ഭാഗത്ത് നിന്നും അണേല ഭാഗത്ത് നിന്നുമുള്ള വർണ്ണശബളമായ ആഘോഷവരവുകൾ, തുടർന്ന് ശിവക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ്, ഗജവീരന്മാരെ അണിനിരത്തി കൊണ്ടുള്ള മടക്കഎഴുന്നള്ളിപ്പ്, മേള പ്രേമാണി കലാമണ്ഡലം ശിവദാസൻ മാരാർ. രാത്രി 11 മണിയ്ക്ക് കരിമരുന്ന് പ്രയോഗം, പുലർച്ചെ കോലംവെട്ടോടെ ഉത്സവം സമാപിക്കും.
