KOYILANDY DIARY.COM

The Perfect News Portal

സിപിഐ എം കുന്നമംഗലം ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു

കുന്നമംഗലം: സിപിഐ എം കുന്നമംഗലം ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ പെരുമണ്ണയിലെ സീതാറാം യെച്ചൂരി നഗറിൽ ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ് പതാക ഉയർത്തി. ഏരിയാ കമ്മിറ്റി അംഗം ഇ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പയ്യടിമേത്തൽ കെ പി വേലായുധൻ സ്മൃതിമണ്ഡപത്തിൽനിന്നുള്ള കൊടിമര ജാഥ പി കെ പ്രേമനാഥ് ഉദ്ഘാടനം ചെയ്തു. കെ അബിജേഷ് അധ്യക്ഷത വഹിച്ചു. ടി നിസാർ സ്വാഗതവും സി സുരേഷ് നന്ദിയും പറഞ്ഞു.   
ഏരിയാ കമ്മിറ്റി അംഗം വി സുന്ദരന്റെ നേതൃത്വത്തിൽ താത്തൂർ പൊയിലിലെ ടി യശോദ ടീച്ചറുടെ സ്മൃതി മണ്ഡപത്തിൽനിന്നുള്ള പതാക ജാഥ ഏരിയാ സെക്രട്ടറി പി ഷൈബു ഉദ്ഘാടനം ചെയ്തു. ഇ എൻ പ്രേമനാഥൻ അധ്യക്ഷനായി. യശോദ ടീച്ചറുടെ മക്കളായ എ വിജയകുമാർ, പുഷ്പവല്ലി എന്നിവർ ചേർന്ന് പതാക കൈമാറി. ഇരുജാഥകളും പെരുമണ്ണയിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയിൽ എത്തിച്ചേർന്നു. കൊടിമരം ഷാജി പുത്തലത്തും പതാക ഇ കെ സുബ്രഹ്മണ്യനും ഏറ്റുവാങ്ങി. 

 

Share news