ജില്ലയിൽ അഞ്ചുലക്ഷം യുവജനങ്ങളെ ഡിവൈഎഫ്ഐ അംഗങ്ങളാക്കും
കോഴിക്കോട്: ‘ബഹുസ്വര ഇന്ത്യക്കായി സമരയൗവനം’ എന്ന മുദ്രാവാക്യമുയർത്തി ജില്ലയിൽ അഞ്ചുലക്ഷം യുവജനങ്ങളെ ഡിവൈഎഫ്ഐ അംഗങ്ങളാക്കും. അംഗത്വ ക്യാമ്പയിൻറെ ഭാഗമായി ജില്ലയിലെ 3211 യൂണിറ്റുകളിൽ ചരിത്രപ്രദർശനം ഉൾപ്പെടെ സംഘടിപ്പിക്കും. ട്രാൻസ്ജെൻഡറും ജൂഡോ സംസ്ഥാന ചാമ്പ്യനുമായ അനാമികയ്ക്ക് നൽകി ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ് അധ്യക്ഷത വഹിച്ചു. ട്രഷറർ ടി കെ സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അരുൺ, കെ എം നിനു എന്നിവർ സംസാരിച്ചു.
