KOYILANDY DIARY.COM

The Perfect News Portal

കുടുംബശ്രീ ഒരു നേർചിത്രം എന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ പയ്യോളിക്കറിക്ക് ഒന്നാം സമ്മാനം 

കുടുംബശ്രീ “ഒരു നേർചിത്രം” ഫോട്ടോഗ്രാഫി മത്സരത്തിൽ പയ്യോളിക്കാരി അനുഷ മോഹൻ ഒന്നാം സ്ഥാനം നേടി. ഓക്സിലറി വിഭാഗത്തിലാണ് മത്സരം നടന്നത്.  25,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം. കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങൾ വിഷയമാക്കിയാണ് നേർച്ചിത്രമെന്ന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്. അത്യുഷ്ണസമയത്ത് കാർഷിക പരിപാലനത്തിലേർപ്പെട്ട കുടുംബശ്രീ പ്രവർത്തകയായ കർഷകയെ പേരാമ്പ്ര കൂട്ടുകൃഷി വിളനിലത്തിൽ വിളനിലം പശ്ചാത്തലത്തിലെടുത്ത ഫോട്ടോയ്ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്.
കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി ക്കുശേഷം ഉപരിപഠനത്തിലേർപ്പെട്ട അനുഷ പാഷനായി ചിത്രരചനയും ഫോട്ടോഗ്രാഫിയും ഒപ്പം കൊണ്ടുപോകുന്നു . ഓക്സിലറി വിഭാഗത്തിലെ ചിത്രരചനയിലും ഒന്നാം സമ്മാനം നേടിയിട്ടുണ്ട് . ദുബായിൽ മീഡിയയിൽ ഫോട്ടോഗ്രാഫറായി ജൊലിചെയ്യുന്ന അച്ഛൻ മോഹൻ പയ്യോളിയാണ് ചിത്രം വരയിലും ഫോട്ടോഗ്രഫിയിലും അനുഷയുടെ ഗുരു, അമ്മ സുധ , അനുജൻ അഷിന്‍ മോഹൻ
Share news