KOYILANDY DIARY

The Perfect News Portal

മുബൈയിലെ മലാഡിൽ ഓർഡർ ചെയ്ത ഐസ്ക്രീമിൽ കൈവിരൽ

മുബൈയിലെ മലാഡിൽ ഓർഡർ ചെയ്ത ഐസ്ക്രീമിൽ കൈവിരൽ കണ്ടെത്തി. മലാഡ് സ്വദേശിനി ഓണ്‍ലൈനായി ഓർഡർ ചെയ്ത കോണ്‍ ഐസ്ക്രീമിലാണ് കൈവിരൽ കണ്ടെത്തിയത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. യമ്മോ എന്ന ഐസ്ക്രീം നിർമാണ കമ്പനിയിൽ പൊലീസ് പരിശോധന നടത്തും.

കൈവിരലിന്‍റെ ഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഐസ്ക്രീം പാക്കറ്റ് തുറന്നപ്പോൾ കൈ വിരലിന്‍റെ ഭാഗം കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പ്രതികരിച്ചു. ഉടൻ തന്ന പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.