KOYILANDY DIARY.COM

The Perfect News Portal

സാമ്പത്തിക തിരിമറി: കൊയിലാണ്ടി പൊതുമരാമത്ത് വകുപ്പിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കൊയിലാണ്ടി: സാമ്പത്തിക തിരിമറിനടത്തിയ കൊയിലാണ്ടി പൊതുമരാമത്ത് വകുപ്പിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. പൊതുമരാമത്ത് വകുപ്പ് കൊയിലാണ്ടി കെട്ടിട ഉപവിഭാഗം കാര്യാലയത്തിലെ സീനിയർ ക്ലാർക്കായ നീതു ബാലകൃഷണൻ, ഹെഡ് ക്ലാർക്ക് ഖദീജ എൻ കെ എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. കരാറുകാർക്ക് നൽകേണ്ട ബിൽത്തുക സീനിയർ ക്ലാർക്കായ നീതു ബാലകൃഷണൻ സ്വന്തം ബാങ്ക് അക്കൗണ്ടിലേയ്ക്ക് അനധികൃതമായി വകമാറ്റിയതായുള്ള ആരോപണത്തെ തുടർന്ന് വകുപ്പ് തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
.
.
ഫയൽ നീക്കുന്നതിൽ ജാഗ്രത ക്കുറവ് കാണിച്ച ക്ലാർക്ക് ഖദീജ എൻ കെയെയും അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തുകൊണ്ട് പൊതുമരാമത്ത് വകുപ്പ് ഭരണ വിഭാഗം ചീഫ് എഞ്ചിനിയറാണ് ഉത്തരവിട്ടത്. നീതു ബാലകൃഷ്ണൻ ഈ വിഷയത്തിൽ മനപ്പൂർവ്വം ഗുരുതരമായ ക്രമക്കേട്  നടത്തിയിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും സീനിയർ ക്ലാർക്കായ നീതു ബാലകൃഷണൻ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള പ്രവൃത്തി സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധവും അതീവ ഗുരുതരമായ ക്രമക്കേടും കർശന അച്ചടക്ക നടപടികൾ ക്ഷണിച്ചു വരുത്തുന്ന ഗുരുതരമായ അച്ചടക്ക ലംഘനവുമാണെന്ന് നിരീക്ഷിരിക്കുന്നു.
.
.
കൊയിലാണ്ടി കെട്ടിട ഉപവിഭാഗം കാര്യാലയത്തിനു കീഴിൽ പൊതുമരാമത്ത് പ്രവൃത്തികൾ ചെയ്യുന്ന സനൂപ് സി പി എന്ന കരാറുകാരൻ ഉൾപ്പെട 6 കരാറുകാർ എറ്റെടുത്ത വിവിധ പ്രവൃത്തികളുടെ ബിൽത്തുക കരാറുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിന് പകരം സീനിയർ ക്ലാർക്കായ നീതു ബാലകൃഷണൻ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേയ്ക് അനധികൃതമായി മാറ്റിയതായി കണ്ടെത്തുകയായിരുന്നു.
.
കരാറുകാരുടെ ബില്ലുകൾ ഉചിതമായ രീതിയിൽ പരിശോധിച്ച് ഓഫീസ് മേലധികാരിക്ക് സമർപ്പിക്കുന്നതിൽ ഹെഡ് ക്ലർക്കായ ഖദിജ എൻ കെ എന്ന ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നും മേൽനോട്ട പിഴവ് ഉണ്ടായിട്ടുള്ള സാഹചര്യത്തിലാണ് അവരെയും സസ്പെൻ്റ് ചെയ്തിട്ടുള്ളത്.
Share news