പൊയിൽക്കാവ് ദുർഗ ദേവി ക്ഷേത്രത്തിൽ ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു
.
കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ ദേവി ക്ഷേത്രത്തിൽ മാർച്ച് രണ്ടാം വാരത്തിൽ നടക്കുന്ന ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് 61 അംഗങ്ങളുടെ ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു. കുട്ടികൃഷ്ണൻ താഴത്തെയിൽ (ചെയർമാൻ), യു. വി. ശിവദാസൻ (വൈസ് ചെയർമാൻ), മുരളീധരൻ കൃഷ്ണഗീതം (ജനറൽ കൺവീനർ), ഗംഗാധരൻ കോയമ്പള്ളി (കൺവീനർ), ഗോവിന്ദൻ പുതുക്കുടി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.



