KOYILANDY DIARY.COM

The Perfect News Portal

സ്ത്രീ മുന്നേറ്റം ചർച്ചയായി “ഫെമിനിച്ചി ഫെസ്റ്റ്”

 

കോഴിക്കോട്: സ്ത്രീകളുടെ മുന്നേറ്റവും സമൂഹത്തിലെ അടയാളപ്പെടുത്തലുകളും ചര്‍ച്ചയായി “ഫെമിനിച്ചി ഫെസ്റ്റ്”. വിങ്സ് കേരളയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഗാന്ധിഗൃഹത്തിൽ നടന്ന പരിപാടിയിൽ കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് വഴികാട്ടിയായി ബഹുദൂരം മുന്നേ നടന്ന വനിതകളെ ആദരിച്ചു. കെ അജിത, ഗീത, എൻ എ വിനയ, വിജി പെൺകൂട്ട്, അഡ്വ. ബിന്ദു അമ്മിണി, കനകദുര്‍ഗ, ദീദി എന്നിവരെയാണ് ആദരിച്ചത്. ശൈലജ ജല പരിപാടി ഉദ്ഘാടനം ചെയ്തു.

“ചരിത്രത്തിന് കുറുകെ നടന്നുകയറിയ പെണ്ണുങ്ങൾ’, “തന്തവൽക്കരിക്കപ്പെട്ട ലോകം’, “മതവും ശരീരരാഷ്ട്രീയവും’, “പെൺശരീരവും അധികാരഘടനയും’ എന്നീ വിഷയങ്ങളിൽ പാനൽ ചര്‍ച്ചകളും നടന്നു. എൻ എ വിനയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ. സുധ ഹരിദ്വാര്‍ സ്വാഗതവും ശോഭന തൃശൂര്‍ നന്ദിയും പറഞ്ഞു.

 

Share news