KOYILANDY DIARY.COM

The Perfect News Portal

ഭീതി ഒഴിഞ്ഞു; ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിൽ സ്കൂളുകൾ തുറന്നു

ശ്രീന​ഗർ: സംഘർഷഭീതി ഒഴിഞ്ഞതോടെ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിൽ സ്കൂളുകൾ തുറന്നു. ജമ്മു മേഖലയിലെ അഞ്ച് അതിർത്തി ജില്ലകളിലെ സ്‌കൂളുകളാണ് വീണ്ടും തുറന്നത്. ജമ്മു, സാംബ, കതുവ, രജൗരി, പൂഞ്ച് ജില്ലകളിലെ സ്കൂളുകളാണ് തുറന്ന് പ്രവർത്തിക്കുന്നത്. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് എട്ട് ദിവസമായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. സ്കൂളുകൾ തുറന്നത് മേഖലയിലുടനീളമുള്ള വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും ഒരുപോലെ ആശ്വാസമായിട്ടുണ്ട്.

 

Share news