KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ അച്ഛൻ മകനെ വെട്ടി പരിക്കേൽപ്പിച്ചു

കൊയിലാണ്ടിയിൽ അച്ഛൻ മകനെ വെട്ടി പരിക്കേൽപ്പിച്ചു. പന്തലായനി, പുത്തലത്ത് കുന്ന്, പുതുക്കുടി മീത്തൽ ബാബു ആണ് മകൻ രാഹുലിനെ വെട്ടി പരിക്കേൽപ്പിച്ചത്. രാത്രി 9.45 ഓടെയാണ് സംഭവം. കൈക്ക് സാരമായ പരിക്കേറ്റ രാഹുലിനെ ബന്ധുക്കളെത്തി താലൂക്കാശുപത്രിയിൽ എത്തിച്ചg. പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

ഇടതു കൈയുടെ ഞരമ്പ് വേർപെട്ടതായാണ് അറിയുന്നത്. മദ്യലഹരിയിലായിരുന്നു അക്രമമെന്നാണ് അറിയുന്നത്. മദ്യപിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായാണ് അറിയുന്നത്. കൊയിലാണ്ടി പോലീസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Share news