KOYILANDY DIARY.COM

The Perfect News Portal

നെല്ല് അളന്ന കർഷകർക്ക് താങ്ങുവില പ്രകാരം അടിയന്തിര വായ്പ ലഭ്യമാക്കണം

പാലക്കാട്: നെല്ല് അളന്ന കർഷകർക്ക് താങ്ങുവില പ്രകാരം അടിയന്തിര വായ്പ ലഭ്യമാക്കണമെന്ന് ഐക്യകർഷക സംഘം പലക്കാട് ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ആർ എസ് പി പാലക്കാട് ജില്ലാ സെക്രട്ടറി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഐക്യകർഷക സംഘം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം റഷീദ് പുളിയഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി അഡ്വ ബി ജിതേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡണ്ട് വി കെ നിശ്ചലാനന്ദൻ അധ്യക്ഷത വഹിച്ചു.
.
.
മഹിളാസംഘം ജില്ലാ സെക്രട്ടറി ടി വി ചന്ദ്രിക, യു.ടി യു സി സംസ്ഥാന സമിതിയംഗം കെ വിജയരാഘവൻ, ആർ എസ് പി പാലക്കാട് മണ്ഡലം സെക്രട്ടറി എം സഹദേവൻ, സരസ്വതി ജി നായർ, ബാപ്പുട്ടിക്ക എന്നിവർ സംസാരിച്ചു. ചടങ്ങിൽ എം സി രാധാകൃഷ്ണൻ സ്വാഗതവും വി സുനിൽ നന്ദിയും രേഖപ്പെടുത്തി.
.
.
പുതിയ ഭാരവാഹികളായി വി കെ നിശ്ചലാനന്ദൻ (പ്രസിഡണ്ട്), അഡ്വ ബി ജിതേഷ് കുമാർ (സെക്രട്ടറി), ബാപ്പുട്ടി കെ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Share news