കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ അധിവർഷാനുകൂല്യം രണ്ടാം ഗഡു വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ അധിവർഷാനുകൂല്യം രണ്ടാം ഗഡു വിതരണം ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും ശനിയാഴ്ച കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ വെച്ച് നടന്നു. ചടങ്ങ് ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ ശ്രീ. വിബിൽ വിജയ് അദ്ധ്യക്ഷത വഹിച്ചു.

കെ.എസ്. കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ബാബുരാജ്, ഡി കെ.ടി.എഫ് സംസ്ഥാനകമ്മിറ്റി അംഗം ശ്രീധരൻ മൂഴിക്കൽ, ബി.കെ. എം. യു ജില്ലാ പ്രസിഡൻറ് പി.കെ. കണ്ണൻ, കെ.കെ.ടി.എഫ് (എസ്.ടി.യു) ജില്ലാ സെക്രട്ടറി പി.സി. മുഹമ്മദ് , കെ.കെ.ടി.യു. (എച്ച് . എം. എസ്) ജില്ലാ പ്രസിഡൻറ് കെ. രവീന്ദ്രൻ, എൻ. കെ.ടി.എഫ് ജില്ലാ പ്രസിഡൻ്റ് പി.കെ. ഗോപാലൻ, ബി.എം.എസ്. ജില്ലാ സെക്രട്ടറി ടി.എം പ്രശാന്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

